കേരളം

kerala

ETV Bharat / bharat

പാർലമെന്‍ററി സമിതിയിൽ ഹാജരാകാൻ ട്വിറ്റർ സി.ഇ.ഒയ്ക്ക് നിർദ്ദേശം - ട്വിറ്റർ സി ഇ ഒ

സമൂഹ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയിലാണ് ട്വിറ്റർ ഇന്ത്യയുടെ സി.ഇ.ഒ. അമേരിക്കന്‍ സ്വദേശിയായ ജാക്ക് ഡോഴ്‌സിനോട് ഹാജരാകാൻ സമിതി നിർദ്ദേശം നൽകിയത്.

ട്വിറ്റർ

By

Published : Feb 11, 2019, 10:48 PM IST

ഇന്ത്യൻ പാർലമെന്‍ററി സമിതിയിൽ ഫെബ്രുവരി 25ന് മുമ്പായി ഹാജരാകാൻ സി.ഇ.ഒ ജാക്ക് ഡോഴ്‌സിന് കർശന നിർദ്ദേശം. പാർലമെന്‍ററി സമിതി ചെയർമാനായ ബി.ജെ.പി എം.പി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയിലാണ് ട്വിറ്റർ ഇന്ത്യയുടെ സി.ഇ.ഒ. അമേരിക്കന്‍ സ്വദേശിയായ ജാക്ക് ഡോഴ്‌സിനോട് ഹാജരാകാൻ സമിതി നിർദ്ദേശം നൽകിയത്.


സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി ട്വിറ്ററിന്‍റെ ഇന്ത്യൻ പ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ എത്തിയിരുന്നെങ്കിലും ഇവരെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ല. നേരത്തെ ഫെബ്രുവരി ഏഴിന് തീരുമാനിച്ചിരുന്ന യോഗം പിന്നീട് ഫെബ്രുവരി 11 ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ പാർലമെന്‍ററി സമിതിക്ക് കത്തയച്ചതായാണ് വിവരം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് വിശദീകരണം

ABOUT THE AUTHOR

...view details