ആൻഡമാനിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Andamans COVID cases
188 സജീവ കൊവിഡ് കേസുകളാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിലവിലുള്ളത്.
ആൻഡമാനിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പോർട്ട് ബ്ലെയർ:ആൻഡമാൻ നിക്കോബാർ ദ്വീപിൽ 20 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദ്വീപിലെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,794 ആയി. 53 പേരാണ് കേന്ദ്രഭരണ പ്രദേശത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,553 ആയി. 188 സജീവ കൊവിഡ് കേസുകളാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിലവിലുള്ളത്.