ന്യൂഡൽഹി:തൂത്തുക്കുടിയിൽ അച്ഛന്‍റെയും മകന്‍റെയും കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ്. വൈറസ് ബാധിതരായ സബ് ഇൻസ്‌പെക്ടറെയും ഹെഡ് കോൺസ്റ്റബിളിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ ശേഷിക്കുന്ന ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധിക്കും.
തൂത്തുക്കുടി കസ്റ്റഡി കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊവിഡ്
ചോദ്യം ചെയ്യലിന്‍റെയും വിവര ശേഖരണത്തിന്‍റെയും ഭാഗമായി ധാരാളം ആളുകളെ കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്തത് രോഗം ബാധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ
ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് കട തുറന്നുവെന്ന കേസിലാണ് ജയരാജും മകൻ ബെന്നിക്കും അറസ്റ്റിലായത്. തുടർന്ന് കസ്റ്റേഡിയിലിരിക്കെ ഇരുവരും മരിച്ചു. ജൂൺ 20ന് ജയിലിലേക്ക് കൊണ്ടുപോകവേ ബെന്നിക്കും 23ന് ജയരാജും മരണത്തിന് കീഴടങ്ങി. ഇതിനോടകം നിരവധി സാക്ഷികളെയും പൊലീസ് ഉദ്യോഗസ്ഥരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. നിർണായകമായ പല ഫോറൻസിക് തെളിവുകളും സംഘം ശേഖരിച്ചു. ഫീൽഡ് വർക്കിനിടെ ധാരാളം ആളുകളെ കണ്ടുമുട്ടുകയും ഇടപഴകുകയും ചെയ്തത് രോഗം ബാധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.