തൂത്തുക്കുടി കസ്റ്റഡി മരണം; മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം - തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ സിബിഐ കുറ്റപത്രം
പി ജയരാജ്, മകൻ ജെ ബെനിക്സ് എന്നിവരെ കസ്റ്റഡിയിൽ എടുത്ത ശേഷം മർദിച്ച് കൊലപ്പെടുത്തിയതായാണ് ഇവർക്കെതിരെയുള്ള കേസ്
തൂത്തുക്കുടി കസ്റ്റഡി മരണം; മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കുറ്റപത്രം
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരായ ഒമ്പത് പേർക്കെതിരെ സിബിഐ കുറ്റപത്രം. സ്റ്റേഷൻ ഹൗസ് ഓഫീസർ, രണ്ട് മുതിർന്ന പൊലീസ് ഇൻസ്‌പെക്‌ടർമാര്‍, നാല് ഹെഡ് കോൺസ്റ്റബിൾമാര്‍ എന്നിവർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. തൂത്തുക്കുടി കസ്റ്റഡി മരണത്തിനെ തുടർന്ന് ദേശീയ തലത്തിൽ വരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ ജയിലിലാണ്. തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ സബ് ഇൻസ്‌പെക്ടര്‍ പോൾ ദുരൈ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.