ന്യൂഡൽഹി: കാലാവസ്ഥ പ്രവചനങ്ങൾക്കായി സ്വകാര്യ കാലാവസ്ഥ പ്രവചന കമ്പനികളെ ചുമതലപ്പെടുത്താനൊരുങ്ങി കേരള സർക്കാർ. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താണ് കാലാവസ്ഥ പ്രവചനങ്ങൾക്കായി സ്വകാര്യ കമ്പനികളെ ആശ്രയിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിനായി കേരളം 95 ലക്ഷം രൂപ അനുവദിച്ചതായും മൂന്ന് സ്വകാര്യ കാലാവസ്ഥ ഫോർകാസ്റ്റിങ്ങ് ഏജൻസികളുമായി ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
കാലാവസ്ഥ പ്രവചനം സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തുമെന്ന് കേരള സർക്കാർ
ഐഎംഡി കേരളത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും ഐഎംഡി വിശ്വസ യോഗ്യമല്ലെന്നും ആരോപണം ഉയർന്നിരുന്നു
സംസ്ഥാനം 2018ലെ വെള്ളപ്പൊക്കത്തിൽ കടുത്ത നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. കേരളത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും ഐഎംഡി വിശ്വസ യോഗ്യമല്ലെന്നും ആരോപണം ഉയർന്നിരുന്നു. മഴ, കാറ്റ് എന്നിവ പ്രവചിക്കാൻ ഐഎംഡിയിൽ നിന്ന് 10 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ കേരളം ആവശ്യപ്പെടുന്നു. 2017 ലെ ഓക്കി, കേരള വെള്ളപ്പൊക്കം എന്നിവയിൽ എഡബ്ല്യുഎസ് സ്ഥാപിക്കുമെന്ന് ഐഎംഡി വാഗ്ദാനം ചെയ്തിട്ടും നടപ്പായിട്ടില്ല. ഇതേ തുടർന്നാണ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നീങ്ങുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.