ശ്രീനഗര്‍: ലോകം മുഴുവനും കൊവിഡ് പ്രതിസന്ധിയെ നേരിടുമ്പോഴും ജമ്മു കശ്‌മീരിലെ സനസാര്‍ ടുലിപ് ഗാര്‍ഡന്‍ ഇത്തവണയും പൂവണിഞ്ഞു. എന്നാല്‍ ലോക്ക് ഡൗണില്‍ ഗാര്‍ഡന്‍ അടച്ചതിനാല്‍ തന്നെ ഇത്തവണത്തെ ടുലിപ് വസന്തം കാഴ്‌ചക്കാര്‍ക്ക് ആസ്വദിക്കാനാകില്ല. ടുലിപ് പൂത്തുനില്‍ക്കുന്നത് കാണാന്‍ കാഴ്‌ചക്കാരില്ലാത്തത് ഒരുപക്ഷേ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും.
ഭൂമിയിലെ പറുദീസയില്‍ ടുലിപ് ഗാര്‍ഡന്‍ ഇത്തവണയും പൂവണിഞ്ഞു - ഉധംപൂര്‍ ടുലിപ്
ജമ്മു കശ്‌മീരിലെ ഉധംപൂരിലാണ് സനസാര്‍ ടുലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്
![ഭൂമിയിലെ പറുദീസയില്‍ ടുലിപ് ഗാര്‍ഡന്‍ ഇത്തവണയും പൂവണിഞ്ഞു Tulip Garden at Sanasar Covid-19 crisis Udhampur threats of COVID-19 Tulip garden in Jammu ടുലിപ് ഗാര്‍ഡന്‍ ജമ്മു കശ്‌മീര്‍ ടുലിപ് ഗാര്‍ഡന്‍ ഭൂമിയിലെ പറുദീസ ഉധംപൂര്‍ ടുലിപ് ടുലിപ് വസന്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7033816-912-7033816-1588425415234.jpg)
ഭൂമിയിലെ പറുദീസയില്‍ ടുലിപ് ഗാര്‍ഡന്‍ ഇത്തവണയും പൂവണിഞ്ഞു
ഭൂമിയിലെ പറുദീസയില്‍ ടുലിപ് ഗാര്‍ഡന്‍ ഇത്തവണയും പൂവണിഞ്ഞു
എല്ലാ വര്‍ഷവും നിരവധി സഞ്ചാരികളാണ് ഉധംപൂരിലെ ടുലിപ് വസന്തം കാണാന്‍ ഒഴുകിയെത്തിയിരുന്നത്. ജമ്മു കശ്‌മീരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ ടുലിപ് പൂന്തോട്ടം. ലോകം ഉടന്‍ തന്നെ കൊവിഡ് പ്രതിസന്ധിയെ മറികടക്കുമെന്നും അടുത്ത വര്‍ഷത്തെ ടുലിപ് വസന്തം കാണാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.