അമരാവതി: സാമൂഹിക അകലം നിരീക്ഷിക്കുന്നതിന് ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പ് സമൂഹമാധ്യമത്തില്‍ വമ്പന്‍ ഹിറ്റ്. ക്ഷേത്ര ദർശനത്തിന് എത്തുന്നവര്‍ക്കിടയില്‍ ആറടി അകലമുണ്ടോയെന്ന് ആപ്പ് വഴി അറിയാം.
സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി സാമൂഹിക അകലം നിരീക്ഷിക്കുന്ന ആപ്പ് - സമൂഹമാധ്യമങ്ങള്‍
തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ് ആപ്പ് ഉപയോഗിച്ച് വിജയിച്ചത്
സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി സാമൂഹിക അകലം നിരീക്ഷിക്കുന്ന ആപ്പ്
ലോക്ക്‌ഡൗണിന് ശേഷം ക്ഷേത്രം വീണ്ടും തുറന്നത് മുതലാണ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രത്യേക തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കുന്നതെന്നും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ വിജിലന്‍സ് വിങ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.