കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 19 കോടി നൽകാനൊരുങ്ങി ടിടിഡി - ടിടിഡി
ചിറ്റൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് എട്ട് കോടി രൂപ നൽകി കഴിഞ്ഞു
കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 19 കോടി നൽകാനൊരുങ്ങി ടിടിഡി
അമരാവതി: ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് 19 കോടി രൂപ നൽകാൻ തീരുമാനിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ചിറ്റൂർ ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് എട്ട് കോടി രൂപ നൽകിയിട്ടുണ്ടെന്നും ബാക്കി 11 കോടി രൂപ ഉടൻ തന്നെ കൈമാറുമെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ അനിൽ കുമാർ സിംഗാൽ പറഞ്ഞു. ലോക് ഡൗണിലാണെങ്കിലും ക്ഷേത്രത്തിലെ ദിവസേനയുള്ള ആചാരാനുഷ്ഠാനങ്ങളിൽ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.