അമരാവതി: സംസാരിക്കുന്ന പുസ്‌തകങ്ങൾ പുറത്തിറക്കി.ന്യൂഡൽഹി ആസ്ഥാനമായുള്ള ഹയോമ സംഘടന നിർമിച്ച പുസ്തങ്ങള്‍ തിരുമല തിരുപ്പതി ദേവസ്ഥാന ചെയർമാൻ വൈ വി സുബ്ബ റെഡ്ഡിയാണ് പുറത്തിറക്കിയത്. പുസ്‌തകങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്‌ട്രോണിക്ക് സെൽ ഫോൺ ഉപയോഗിച്ചാണിത് പ്രവർത്തനം. പുസ്‌തകങ്ങളിലെ അക്ഷരങ്ങളിൽ ഈ ഉപകരണം വെയ്ക്കുമ്പോൾ വാക്യങ്ങളും അതിന്‍റെ അർഥങ്ങളും കേൾക്കാനാകും.
സംസാരിക്കുന്ന പുസ്തകങ്ങള്‍ പുറത്തിറക്കി - Amaravathi
പുസ്‌തകങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്‌ട്രോണിക്ക് സെൽ ഫോൺ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
സംസാരിക്കുന്ന പുസ്‌തകങ്ങൾ പുറത്തിറക്കി ടിടിഡി ചെയർമാൻ
ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലാണ് ഭഗവദ്ഗീത ലഭിക്കുക. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ആസാമി, നേപ്പാളി, തമിഴ്, മലയാളം ഭാഷകളിൽ പൂർണ്ണ ഹനുമാൻ ചാലിസ പുസ്‌തകവും ലഭിക്കും. ഉപയോക്താവിന് ഇഷ്‌ടമുള്ള ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. സേഫ് ഷോപ്പ് ഓൺലൈൻ ഓർഗനൈസേഷനാണ് പുസ്‌തകങ്ങൾ വിപണനം ചെയ്യുന്നത്. നിരക്ഷരർക്കും പ്രായമായവർക്കും ഇവയിൽ നിന്ന് എളുപ്പത്തിൽ ഉള്ളടക്കം പഠിക്കാൻ കഴിയുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.