ഹൈദരാബാദ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാർ നടത്തി വന്ന സമരം പിൻവലിച്ചു. രണ്ടുമാസത്തോളം നീണ്ട പണിമുടക്ക് പിൻവലിച്ചതായി ട്രേഡ് യൂണിയൻ നേതാവ് അറിയിച്ചു. കോർപ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തെ തടയുന്നതിനാണ് പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ടിഎസ്ആർടിസി ജീവനക്കാരുടെ യൂണിയൻ ജോയിന്‍റ് ആക്ഷൻ കമ്മിറ്റി (ജെഎസി) നേതാവ് അശ്വഥാമ റെഡ്ഡി പറഞ്ഞു.
തെലങ്കാന ആർടിസി ബസ് സമരം പിൻവലിച്ചു - ആർടിസി ബസ് സമരം പിൻവലിച്ചു
ഒക്ടോബർ അഞ്ച് മുതലാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

തെലങ്കാന ആർടിസി ബസ് സമരം പിൻവലിച്ചു
ടിഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടുത്തുക, ജോലി ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒക്ടോബർ അഞ്ച് മുതല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. എന്നാൽ ടിഎസ്‌ആർടിസി മാനേജ്‌മെന്‍റോ സംസ്ഥാന സർക്കാരോ തൊഴിലാളികളുടെ ഒരു ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല.