ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സമയം പാഴാക്കാതെ പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സര്‍ക്കാറിന് ബാധ്യതയുണ്ട്. നല്ല റോഡുകളും വൈദ്യുതിയും വെള്ളവുമാണ് പ്രധാന അജണ്ട.
വാഗ്ദാനങ്ങള്‍ നിറവേറ്റലിന് ആദ്യ പരിഗണന: ശിവരാജ് സിങ് ചൗഹാൻ
സമയം പാഴാക്കാതെ പൊതുജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സര്‍ക്കാറിന് ബാധ്യതയുണ്ട്. നല്ല റോഡുകളും വൈദ്യുതിയും വെള്ളവുമാണ് പ്രധാന അജണ്ട.
ഭോപ്പാലിൽ ആത്മനിര്‍ഭര്‍ മധ്യപ്രദേശിലേക്കുള്ള റോഡ്മാപ്പിന്‍റെ വെർച്വൽ ലോഞ്ചിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എൻഐടിഐ ആയോഗിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് കാന്ത് പരിപാടിയിൽ പങ്കെടുത്തു. ശക്തമായി മത്സരിച്ച മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ വിജയിക്കുകയും വെറും 9 സീറ്റുകൾ നേടാൻ കഴിഞ്ഞ കോൺഗ്രസിനെ പരാജയപ്പെടുത്തുകയും ചെയ്തുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നിർണായക വിജയം നേടി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസരിച്ച് ബിജെപിക്ക് 49.5 ശതമാനം വോട്ട് ലഭിച്ചു, കോൺഗ്രസിനാവട്ടെ 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. നവംബർ 3ന് 28 സീറ്റുകളിലാണ് പോളിങ് നടന്നത്. 25 എംഎൽഎമാരുടെ രാജി, മൂന്ന് നിയമസഭാംഗങ്ങളുടെ മരണം എന്നിവയ്ക്ക് ശേഷം 28 സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വരികയായിരുന്നു.