ന്യൂഡൽഹി: വിശ്വാസ്യത, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, വ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നിവയാണ് എസ്‌സിഒ മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും ആവശ്യമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പ്രതികരിച്ച് രാജ്‌നാഥ് സിങ് - estern ladakh
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഓർമകൾ രാജ്യങ്ങളുടെ ആക്രമണ സ്വഭാവത്തെ കാണിക്കുന്നതാണെന്നും ഇത് "എല്ലാവർക്കും" നാശം വരുത്തുമെന്നും രാജ്‌നാഥ് സിങ് ഉച്ചകോടിയിൽ പ്രതികരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഓർമകൾ രാജ്യങ്ങളുടെ ആക്രമണ സ്വഭാവത്തെ കാണിക്കുന്നതാണെന്നും ഇത് "എല്ലാവർക്കും" നാശം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ നടക്കുന്ന പ്രവർത്തനങ്ങളോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയും ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗങ്ങളാണ്. സംഘടനയിലെ അംഗങ്ങളായ എട്ട് രാജ്യങ്ങളുടെ പ്രതിരോധത്തിലും സുരക്ഷയിലുമാണ് സംഘടന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഗോള ജനസംഖ്യയുടെ 40 ശതമാനത്തിലധികം വരുന്ന എസ്‌സിഒ അംഗരാജ്യങ്ങളുടെ സമാധാനം, സുസ്ഥിരവും സുരക്ഷിതവുമായ പ്രദേശത്തിനായി വിശ്വാസത്തിന്‍റെയും സഹകരണത്തിന്‍റെയും അന്തരീക്ഷം ആവശ്യമാണെന്ന് സിങ് പറഞ്ഞു. ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗെയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ വർഷം രണ്ടാം ലോകമഹായുദ്ധത്തിന്‍റെ 75-ാം വാർഷികാഘോഷമാണെന്നും ലോക സമാധാനത്തിനായാണ് യുഎൻ നിലവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഭീഷണിയെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും പ്രതിരോധ മന്ത്രി ഉച്ചകോടിയിൽ സംസാരിച്ചു.