ഹൈദരാബാദ്: ഹൈദരാബാദില്‍ മൃഗഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച തൃപ്‌തി ദേശായിയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് വളയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
മൃഗഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം; തൃപ്‌തി ദേശായിയെ അറസ്റ്റ് ചെയ്തു - ഹൈദരാബാദ്
മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് വളയാൻ ശ്രമിച്ചതിനാണ് തൃപ്‌തി ദേശായിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്
തൃപ്‌തി ദേശായിയെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു
അറസ്റ്റ് ചെയ്ത തൃപ്‌തിയെയും സംഘത്തെയും ഘോഷമഹല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഹൈദരാബാദിൽ മൃഗഡോക്‌ടർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Last Updated : Dec 4, 2019, 2:37 PM IST