ഭോപാൽ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. യുഎസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിക്കണമെന്നും സിന്ധ്യ പറഞ്ഞു.
ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: ജ്യോതിരാദിത്യ സിന്ധ്യ - trump visit
യുഎസ് പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി.
ട്രംപിന്‍റെ സന്ദർശനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയിലെത്തി. അഹമ്മബാദില്‍ വിമാനം ഇറങ്ങിയ യുഎസ് പ്രസിഡന്‍റും കുടുംബവും വൈറ്റ് ഹൗസ് പ്രതിനിധികളും 36 മണിക്കൂറോളം ഇന്ത്യയിലുണ്ടാകും.