ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള തിങ്കളാഴ്‌ചത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധത്തിന്‍റെ അടിത്തറയായി മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകനും പ്രത്യയ ശാസ്‌ത്രജ്ഞനുമായ ദേശ് രഥൻ നിഗം. പാകിസ്ഥാനുമായും യുഎസിന് നല്ല ബന്ധമുണ്ടെന്ന ട്രംപിന്‍റെ പ്രസ്താവനയെ നിഗം ന്യായീകരിച്ചു. ട്രംപിന്‍റെ ഇന്ത്യൻ സന്ദര്‍ശനം ചരിത്ര നിമിഷങ്ങളാണെന്നും അത് വ്യക്തിപരമായും ഔദ്യോഗികമായും ഇരുനേതാക്കളും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം; ഇന്ത്യ-യുഎസ് ഭാവി ബന്ധത്തിന്‍റെ അടിത്തറയാണെന്ന് ദേശ് രഥൻ നിഗം - ട്രംപ്
അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന യുഎസിന്‍റെ നിലപാടിനെ ദേശ് രഥൻ നിഗം പ്രശംസിച്ചു
ഭീകരതയെയും പാകിസ്ഥാനെയും കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശം അമേരിക്കയും ഇന്ത്യയും തീവ്രവാദത്തെ അംഗീകരിക്കില്ലെന്നത് വ്യക്തമാക്കുകയാണെന്നും ദേശ് രഥൻ നിഗം പറഞ്ഞു. യുഎസിന്‍റെ സമ്മർദത്തെ തുടർന്ന് പാകിസ്ഥാൻ ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാൻ തുടങ്ങിയിരുന്നു. ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്ഥാനെ ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പാകിസ്ഥാന്‍റെ തലയ്‌ക്ക് മുകളില്‍ നില്‍ക്കുന്ന വാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന യുഎസിന്‍റെ നിലപാടിനെ ദേശ് രഥൻ നിഗം പ്രശംസിക്കുകയും ചെയ്‌തു.