ഗാന്ധിനഗര്‍ (ഗുജറാത്ത്): ഡൊണാള്‍ഡ് ട്രംപ് സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനുള്ള സാധ്യത മങ്ങുന്നു. അദ്ദേഹത്തിന്‍റെ യാത്രകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് നിഗമനം. അതേസമയം സന്ദര്‍ശന സാധ്യത കണക്കിലെടുത്ത് സബര്‍മതി ആശ്രമത്തില്‍ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ആശ്രമത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളിലടക്കം മാറ്റം വരുത്തുന്നുണ്ട്. അരമണിക്കൂര്‍ സമയം ട്രംപ് ദമ്പതികള്‍ ആശ്രമത്തില്‍ കഴിയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ പുതിയ പാര്‍ക്കിങ്ങ് സൗകര്യമടക്കം സജജമാക്കിയിരുന്നു.
ട്രംപിന്‍റെ സബര്‍മതി ആശ്രമയാത്ര ഉപേക്ഷിക്കാന്‍ സാധ്യത - ഡൊണാള്‍ഡ് ട്രംപ്
ട്രംപിന്‍റെ യാത്രകളില്‍ മാറ്റമുണ്ടായേക്കാമെന്നാണ് നിഗമനം. അതേസമയം സന്ദര്‍ശന സാധ്യത കണക്കിലെടുത്ത് സബര്‍മതി ആശ്രമത്തില്‍ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.
![ട്രംപിന്‍റെ സബര്‍മതി ആശ്രമയാത്ര ഉപേക്ഷിക്കാന്‍ സാധ്യത Donald Trump visit to India Gandhi Ashram Sabarmati Trump and Modi meet Indo-US bilateral talks ട്രംപിന്‍റെ സബര്‍മതി ആശ്രമം ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദര്‍ശനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6138180-1062-6138180-1582192275220.jpg)
സബര്‍മതി ആശ്രമത്തെ അതിഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആശ്രമം മുഴുവനായി കാണാന്‍ കഴിയുന്നവിധം സബര്‍മതി നദിക്കരയില്‍ സുരക്ഷയും ഒരുക്കിയിരുന്നു. ഇരുവര്‍ക്കും വിശ്രമിക്കാനായുള്ള മുറിയും ആശ്രമത്തില്‍ ഒരുക്കിയിരുന്നു. അതേസമയം സന്ദര്‍ശനം മാറ്റാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ആശ്രമത്തിലെ ജോലികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടാം ദിനമായ 25ന് രാജ്ഘട്ട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഗാന്ധി സമാധിയില്‍ ഇരുവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നതെന്ന് വിദേശ സെക്രട്ടറിയുെട ഓഫീസ് അറിയിച്ചു. ട്രംപ് ദമ്പതിമാര്‍ക്ക് രാഷ്ട്രപതിഭവനില്‍ വമ്പിച്ച സ്വീകരമാണ് ഒരുക്കുക. ശേഷം ഇവര്‍ രാജ്‌ഗഢ് സന്ദര്‍ശിക്കുമെന്നാണ് നിഗമനം. ഡല്‍ഹിയിലെ മൊട്ടേര സ്റ്റേഡിയം സന്ദര്‍ശിക്കുമെന്ന് മാത്രമാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിംഗാള്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.