കൊൽക്കത്ത: ഡൊണാൾട് ട്രംപിന്‍റെ ഇന്ത്യാസന്ദർശനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി. ട്രംപിന്‍റെ സന്ദർശനത്തിനായി നരേന്ദ്രമോദി കോടികളാണ് മുടക്കുന്നതെന്നും ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗം മാത്രമാണ് ഈ സന്ദർശനത്തിന്‍റെ ലക്ഷ്യമെന്നും ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് ഇന്ത്യയെ ഉപയോഗിക്കുന്നു: ആദിർ രഞ്ജൻ ചൗധരി - ഡൊണാൾട് ട്രംപ്
ഈ സന്ദർശനത്തിലൂടെ ഇന്ത്യയ്‌ക്കൊരു ഗുണവുമില്ലെന്നും നമസ്‌തേ ട്രംപിന് വേണ്ടി മോദി കോടികളാണ് മുടക്കിയതെന്നും ആദിർ രഞ്ജൻ ചൗധരി ആരോപിച്ചു.
നമസ്‌തേ ട്രംപിന് വേണ്ടി മോദി കോടികളാണ് മുടക്കിയത്. ഇത്രയും കോടികൾ മുടക്കാൻ ട്രംപ് ശ്രീരാമനല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ വോട്ട് ട്രംപിന് മുഖ്യമാണ്. ഒരു വ്യാപാര ഇടപാടും നടത്തുന്നില്ലെന്ന് ട്രംപ് നേരത്തെ അറിയിച്ചതാണെന്നും ചൗധരി കൂട്ടിച്ചേർത്തു.
ഡൊണാൾട് ട്രംപും ഭാര്യ മെലാനിയ ട്രംപും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചടങ്ങിന് ക്ഷണിക്കാത്തതിനാൽ താനും പങ്കെടുക്കില്ലെന്ന് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു. ഡൊണാൾട് ട്രംപ് ഇന്ന് ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വസതി സന്ദർശിക്കും. മാത്രമല്ല സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന നമസ്‌തേ ട്രംപിന് വേണ്ടിയുള്ള റോഡ്‌ഷോയിലും പങ്കെടുക്കും.