വാഷിങ്ടണ്‍: ന്യൂനപക്ഷത്തെ കുറിച്ചും മതസ്വാതന്ത്ര്യ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചകളില്‍ നന്ദിയറിയിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടന. സമാധാന രാഷ്ട്രീയവും സാമ്പത്തിക സ്ഥിരതയും കണ്ടെത്താന്‍ ഉതകുന്നതാണ് ചര്‍ച്ച. അമേരിക്കന്‍ പ്രസിഡന്‍റ് ഉന്നയിച്ച കാര്യങ്ങൾ ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക അഭിപ്രായപ്പെട്ടു.
മത സ്വാതന്ത്ര്യം ചര്‍ച്ച ചെയ്തത് സ്വാഗതം ചെയ്യുന്നു; അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ - നരേന്ദ്ര മോദി
അമേരിക്കന്‍ പ്രസിഡന്‍റ് ഉന്നയിച്ച കാര്യങ്ങളില്‍ ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക അഭിപ്രായപ്പെട്ടു.

ട്രംപ് മോദി ചര്‍ച്ച മത സ്വാതന്ത്ര്യത്തെകുറിച്ച് ചര്‍ച്ച ചെയ്തത് സ്വാഗതം ചെയ്യുന്നു; എഫ്.ഐ.എ.സി.ഒ.എന്‍.എ
മത വിവേചനങ്ങളും അത് നേരിടുന്ന പ്രശ്നങ്ങളും തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷം മാത്രമല്ല ക്രിസ്തുമത വിശ്വാസികളെ കുറിച്ചും പ്രത്യേകം ചര്‍ച്ച ചെയ്തതായും ട്രംപ് പറഞ്ഞിരുന്നു. മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോക വ്യാപകമായി നടക്കുകയാണ്. ഇതിനിടയില്‍ സമാന വിഷയത്തില്‍ നടന്ന ട്രംപ്- മോദി ചര്‍ച്ച ഏറെ ഗുണം ചെയ്യുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് കോശി ജോര്‍ജ് പറഞ്ഞു.