ന്യൂഡൽഹി:ഇന്ന് ഹൈദരാബാദ് ഹൗസിൽ മോദി-ട്രംപ് കൂടിക്കാഴ്‌ച നടക്കും. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദിയും-ട്രംപും സംയുക്ത വാർത്താസമ്മേളനം നടത്തും. വൈകീട്ട് ഏഴ് മണിക്കാണ് രാഷ്ട്രപതി ഭവനിൽ ട്രംപിന് അത്താഴ വിരുന്ന് ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അത്താഴ വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. അതേസമയം കനത്ത സുരക്ഷയിലാണ് ദില്ലി നഗരം.
മോദി -ട്രംപ് കൂടിക്കാഴ്ച ഇന്ന്,അഞ്ച് കരാറുകളില്‍ ഒപ്പുവച്ചേക്കും - അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധ ഇടപാട് അടക്കം അഞ്ച് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവക്കും
രാജ്യം
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷാ ഗാര്‍ഡുകളെയും വിവിധ സൈന്യ വിഭാഗങ്ങളെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
Last Updated : Feb 25, 2020, 10:22 AM IST