ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നാനാത്വത്തില്‍ ഏകത്വം എന്ന പേരില്‍ റോഡ് ഷോ നടത്തും. ഫെബ്രുവരി 24നാണ് ട്രംപ് ഇന്ത്യയില്‍ എത്തുന്നത്. ഉച്ചക്ക് 12.30ന് അഹമ്മദാബാദ് എയർപോർട്ടില്‍ എത്തുന്നതോടെ ട്രംപിന്‍റെ ഔദ്യോഗിക സന്ദർശനം ആരംഭിക്കും. വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം ലഭിച്ച ശേഷം ഒരു മണിയോടെ നരേന്ദ്രമോദിയോട് ഒപ്പമുള്ള റോഡ് ഷോ ആരംഭിക്കും.
നാനാത്വത്തില്‍ ഏകത്വം;നരേന്ദ്രമോദി- ട്രംപ് റോഡ് ഷോ - യുഎസ് പ്രസിഡന്‍റ്
വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം ലഭിച്ച ശേഷം ഒരു മണിയോടെ നരേന്ദ്രമോദിയോട് ഒപ്പമുള്ള റോഡ് ഷോ ആരംഭിക്കും.
![നാനാത്വത്തില്‍ ഏകത്വം;നരേന്ദ്രമോദി- ട്രംപ് റോഡ് ഷോ Donald Trump US president Narendra Modi Trump-Modi roadshow ഡൊണാൾഡ് ട്രംപ് മോദി റാലി യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6136225-675-6136225-1582180927453.jpg)
നരേന്ദ്രമോദി- ട്രംപ് റോഡ് ഷോ; നാനാത്വത്തില്‍ ഏകത്വം
നമസ്തേ ട്രംപ് പരിപാടിക്ക് ശേഷം ട്രംപ് അഹമ്മദാബാദില്‍ നിന്ന് ആഗ്രയിലേക്ക് പോകും. ഉന്നതതല വ്യാപാര പ്രതിനിധി സംഘവും ട്രംപിനൊപ്പം ഉണ്ടാകും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനം അഹമ്മദാബാദില്‍ നിന്ന് ആരംഭിക്കുന്നത് ഞങ്ങൾക്ക് അഭിമാനമാണെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ പറഞ്ഞു. സന്ദർശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ സംസ്ഥാന സർക്കാർ എന്ന നിലക്ക് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.