ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങി. ന്യൂഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ട്രംപും മെലാനിയ ട്രംപും 12 അംഗ സംഘവും മടങ്ങി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് നല്‍കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷമായിരുന്നു മടക്കം. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി നിരവധി വിശിഷ്ടാതിഥികളും അത്താഴവിരുന്നിൽ പങ്കെടുത്തു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ട്രംപ് മടങ്ങി - ട്രംപ് മടങ്ങി
പ്രതിരോധ മേഖലയിലുള്‍പ്പെടെ നിരവധി കരാറുകളില്‍ ധാരണയായതിന് ശേഷമാണ് ട്രംപിന്‍റെ മടക്കം.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ട്രംപ് മടങ്ങി
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണ മേഖലയിലെ കരാറുകള്‍ ഒപ്പുവെച്ചാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മടക്കം. അപ്പാച്ചെ, എംഎച്ച് -60 റോമിയോ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ മൂന്ന് ബില്യൺ യുഎസ് ഡോളർ സൈനിക ഉപകരണങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കും എന്ന കരാറിന് ഇരു രാജ്യങ്ങളും അനുമതി നൽകി.
Last Updated : Feb 25, 2020, 11:53 PM IST