കേരളം

kerala

ETV Bharat / bharat

മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ് - യുഎസ് പ്രസിഡന്‍റ് ഗുജറാത്തില്‍

അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

US President in Gujarat  US President Donald Trump  Donald Trump in Delhi  നമസ്തേ ട്രംപ്  യുഎസ് പ്രസിഡന്‍റ് ഗുജറാത്തില്‍  മോദി വളരെ ടഫ്
മോദിയെ നിങ്ങള്‍ സ്നേഹിക്കുന്നു, അദ്ദേഹം വളരെ ടഫാണെന്ന് ട്രംപ്

By

Published : Feb 24, 2020, 5:09 PM IST

Updated : Feb 24, 2020, 7:06 PM IST

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മോദിയെ എല്ലാവരും സ്നേഹിക്കുന്നു, അദ്ദേഹം വളരെ ഗൗരവമുള്ളയാളാണ്.

അഞ്ച് മാസം മുമ്പ് നിങ്ങളുടെ പ്രധാനമന്ത്രിയെ ടെക്സസിലെ ഒരു വലിയ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്തു. ഈ സല്‍ക്കാരം എന്നും ഞാനും എന്‍റെ കുടുംബവും ഓര്‍മിക്കും. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യക്ക് പ്രത്യേക സ്ഥാനമാണുള്ളത്. ചായവാലയായാണ് മോദി ജീവിതം തുടങ്ങിയത്. ചായ വില്‍പ്പനക്കാരനായി അദ്ദേഹം ജോലി ചെയ്തു. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നുവെങ്കിലും അദ്ദേഹം വലിയ കര്‍ക്കശക്കാരനുമാണ്. നിങ്ങള്‍ ഗുജറാത്തിന്‍റെ മാത്രം അഭിമാനമല്ല, കഠിനാധ്വാനത്തിന്‍റേയും ഗാഢ സ്നേഹത്തിന്‍റേയും ജീവിക്കുന്ന ഉദാഹരണം കൂടിയാണ്. മോദി ഇന്ത്യയുടെ ചാമ്പ്യനാണെന്നും ട്രംപ് പറഞ്ഞു.

Last Updated : Feb 24, 2020, 7:06 PM IST

ABOUT THE AUTHOR

...view details