ലഖ്‌നൗ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ താജ് മഹൽ സന്ദർശനത്തോട് അനുബന്ധിച്ച് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തിയത്. കനത്ത സുരക്ഷ സംവിധാനങ്ങളാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 5.15ഓടെയാണ് ട്രംപ് താജ് മഹൽ സന്ദർശിക്കുന്നത്. ഒരു മണിക്കൂറോളമാണ് ട്രംപ് താജ് മഹലിൽ ചെലവഴിക്കുക. രാവിലെ സന്ദർശകരെ അനുവദിച്ചിരുന്നുവെങ്കിലും 11.30ക്ക് ശേഷം ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടക്കും. സന്ദർശന അനുമതി ആവശ്യപ്പെട്ട് നിരവധി പേരാണ് ആഗ്ര കന്‍റോൺമെന്‍റ് സ്റ്റേഷനിലെ ടൂറിസം ഡിപ്പാർട്ട്‌മെന്‍റ് ഓഫീസിലേക്ക് ബന്ധപ്പെടുന്നത്.
ട്രംപിന്‍റെ ഇന്ത്യ സന്ദർശനം; കനത്ത സുരക്ഷയിൽ താജ്‌മഹൽ - ട്രംപിന്‍റെ ഇന്ത്യ സന്ദർശനം
രാവിലെ സന്ദർശകരെ അനുവദിച്ചിരുന്നുവെങ്കിലും 11.30ക്ക് ശേഷം സന്ദർശകർക്കുള്ള ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടക്കും.
ട്രംപിന്‍റെ ഇന്ത്യ സന്ദർശനം; കനത്ത സുരക്ഷയിൽ താജ്‌മഹൽ
2015ൽ ഇന്ത്യൻ സന്ദർശന വേളയിൽ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ താജ് മഹൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.