കേരളം

kerala

ETV Bharat / bharat

കൊവിഡ് 19ന് കേന്ദ്രസര്‍ക്കാര്‍ മതിയായ പ്രതിരോധം തീര്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

Rahul Gandhi  coronavirus on India  Coronavirus outbreak  PM Modi  Rahul Gandhi tweets  കൊവിഡ് 19: കേന്ദ്രസര്‍ക്കാര്‍ മതിയായ പ്രതിരോധം തീര്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  കൊവിഡ് 19: കേന്ദ്രസര്‍ക്കാര്‍ മതിയായ പ്രതിരോധം തീര്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  ഇന്ത്യയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്  രാഹുല്‍ ഗാന്ധി  കൊവിഡ്
കൊവിഡ് 19: കേന്ദ്രസര്‍ക്കാര്‍ മതിയായ പ്രതിരോധം തീര്‍ക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

By

Published : Mar 3, 2020, 5:20 PM IST

ന്യൂഡല്‍ഹി:ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ദോഷകരമായി ബാധിക്കാനിടയുള്ള വൈറസിനെ ഗൗരവത്തോടെ കേന്ദ്രം കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സമയ ബന്ധിതമായി നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ ഓര്‍മപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമ്പോഴാണ് നേതാക്കള്‍ യഥാര്‍ഥ നേതാക്കളാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത്തരം സാഹചര്യത്തിലാണ് ലോകം യഥാര്‍ഥ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details