ചണ്ഡീഗണ്ഡ്: ഹരിയാനയിലെ കർണാൽ ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ബസ്താര ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാത 44 ല്‍ ആണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന ട്രക്ക് കാറിലിടിക്കുകയും തുടര്‍ന്ന് അഞ്ച് വാഹനങ്ങൾ പിന്നിൽ നിന്ന് കൂട്ടിയിടിക്കുകയുമായിരുന്നു.
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു - Madhuban police station
ബസ്താര ടോൾ പ്ലാസക്ക് സമീപം ദേശീയപാത 44 ല്‍ ആണ് അപകടമുണ്ടായത്. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്
കര്‍ണാലില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു
പൊലീസിനെയും ആംബുലന്‍സിനെയും അടിയന്തര സഹായത്തിനായി വിളിച്ചെങ്കിലും വളരെ വൈകിയാണ് എത്തിയത്. പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മധുബൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.