യുപിയില്‍ അതിഥി തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞു; ഒരു മരണം - ട്രക്ക് മറിഞ്ഞു
അപകടത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റു
യുപിയില്‍ അതിഥി തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞു
ലക്‌നൗ:ഉത്തര്‍പ്രദേശിലെ ബരിയച് ജില്ലയില്‍ അതിഥി തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. 42 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവം. വൈദ്യുത പോസ്റ്റിലിടിച്ച് ട്രക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. മുംബൈയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള ട്രക്കിൽ 60 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് എസ്.പി അജയ് പ്രതാപ് പറഞ്ഞു.
Last Updated : May 15, 2020, 2:12 PM IST