ലക്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ രണ്ട് പെണ്‍കുട്ടികൾ ട്രക്കിടിച്ച് മരിച്ചു. ശ്രീനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുര ഗ്രാമത്തിലെ കവിത(11), രക്ഷ(3) എന്നിവരാണ് മരിച്ചത്.
ട്രക്കിടിച്ച് രണ്ട് പെണ്‍കുട്ടികൾ മരിച്ചു - ട്രക്ക് അപകടം
ട്രക്ക് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടു.

ട്രക്കിടിച്ച് രണ്ട് പെണ്‍കുട്ടികൾ മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
Last Updated : Mar 13, 2020, 2:58 PM IST