ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിൽ നിന്ന് ചിത്രങ്ങളെടുത്ത ടിആർഎസ് പോളിങ് ഏജന്റ് അറസ്റ്റിൽ . മൽക്കാജ്ഗിരി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി മാരി രാജശേഖർ റെഡ്ഡിയുടെ പോളിങ് ഏജന്റ് എൻ വെങ്കടേഷാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
വോട്ടിംഗ് മെഷിനുകൾക്ക് ഒപ്പം ചിത്രം: ടി ആർ എസ് പോളിങ് ഏജന്റ് അറസ്റ്റിൽ
ഏപ്രിൽ 11നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടന്നത്. ശേഷം ബൊഗ്രാമിലെ ഹോളി മേരി കോളേജിൽ സൂക്ഷിച്ചിരുന്ന ഇവിഎം മെഷീനുകൾക്കൊപ്പമാണ് അനുവാദമില്ലാതെ വെങ്കടേഷ് ചിത്രങ്ങളും വീഡിയോയും എടുത്തത്.
ഏപ്രിൽ 11നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടന്നത്. ശേഷം ബൊഗ്രാമിലെ ഹോളി മേരി കോളജിൽ സൂക്ഷിച്ചിരുന്ന ഇവിഎം മെഷീനുകൾക്കൊപ്പമാണ് അനുവാദമില്ലാതെ വെങ്കടേഷ് ചിത്രങ്ങളും വീഡിയോയും എടുത്തത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ റൂമിൽ അതിക്രമിച്ച് കടന്നതിനും കൃത്യവിലോപത്തിനും പൊലീസ് കേസെടുത്തു.
അനുവാദമില്ലാതെ പോളിങ് ബൂത്തിലും സ്ട്രോങ് റൂമിലും പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനാനുമതിയുളളത്.