കേരളം

kerala

ETV Bharat / bharat

ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റിൽ - Vikas Khanchandani arrested

ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച് റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ന​ൽ​കി​യ പരാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്​​റ്റ​ന്‍റ്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഘ​ന​ശ്യാം സിംഗിനെ​ അ​ട​ക്കം 12 പേ​രെ നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രുന്നു.

മുംബൈ  ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്  റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റിൽ  റിപ്പബ്ലിക് ടിവി  TV CEO Vikas Khanchandani arrested  TV CEO  Vikas Khanchandani arrested  Vikas Khanchandani
ടിആർപി റേറ്റിങ് തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സി.ഇ.ഒ അറസ്റ്റിൽ

By

Published : Dec 13, 2020, 11:47 AM IST

മുംബൈ:ടി.ആർ.പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വികാസിന്‍റെ വീട്ടിലെത്തിയാണ് ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി ടി.​ആ​ർ.​പി റേ​റ്റി​ങ്​ പെ​രു​പ്പി​ച്ചു എ​ന്നതാണ് കേ​സ്. ഒക്ടോബർ ആറിനാണ് ഇത് സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച് റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ന​ൽ​കി​യ പരാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്​​റ്റ​ന്‍റ്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഘ​ന​ശ്യാം സിംഗിനെ​ അ​ട​ക്കം 12 പേ​രെ നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രുന്നു.

മുംബൈ ന​ഗ​ര​ത്തി​ൽ ടി.​ആ​ർ.​പി റേ​റ്റി​ങ്ങി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ലാ​ണ് ഹാ​ൻ​സ് റി​സ​ർ​ച്​ ഗ്രൂ​പ്​ ബാ​രോ​മീ​റ്റ​ർ സ്ഥാ​പി​ച്ച​ത്. വീ​ടു​ക​ളി​ൽ ആ​ളുകൾ ഇല്ലാത്തപ്പോഴും പ്ര​ത്യേ​ക ചാ​ന​ലു​ക​ൾ തു​റ​ന്ന് വെ​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 500 രൂ​പ വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ണം പ​റ്റി​യ നാ​ലു​ ചാ​ന​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ കേ​സി​ൽ സാ​ക്ഷി​ക​ളാ​ണ്. ഇ​വ​ർ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ABOUT THE AUTHOR

...view details