ടിആർപി റേറ്റിങ് തട്ടിപ്പിൽ ഇടനിലക്കാരൻ പിടിയിൽ - ഹരീഷ് കമലക്കർ പാട്ടീൽ
ഹരീഷ് കമലക്കർ പാട്ടീലിനെ (45) മുംബൈ പൊലീസ് ക്രൈം ഡിപ്പാർട്ട്‌മെൻ്റാണ് അറസ്റ്റ് ചെയ്‌തത്.
ടിആർപി റേറ്റിങ് തട്ടിപ്പിൽ ഇടനിലക്കാരൻ പിടിയിൽ
മുംബൈ: ടിവി ചാനലുകളുടെ ടിആർപി റേറ്റിങ് തട്ടിപ്പ് കേസിൽ ഇടനിലക്കാരൻ പിടിയിൽ. ഹരീഷ് കമലക്കർ പാട്ടീലിനെ (45) മുംബൈ പൊലീസ് ക്രൈം ഡിപ്പാർട്ട്‌മെൻ്റാണ് അറസ്റ്റ് ചെയ്‌തത്. കേസിൽ അറസ്റ്റിലാകുന്ന ഒമ്പതാമത്തെ പ്രതിയാണ് ചന്ദിവ്‌ലി സ്വദേശി ഹരീഷ് കമലക്കർ പാട്ടീൽ. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒക്‌ടോബർ 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.