ചെന്നൈ:കശ്‌മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ളയെ ഉടന്‍ പുറത്തുവിടണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം താടി വളര്‍ത്തിയ രൂപത്തിലുള്ള ഒമര്‍ അബ്‌ദുള്ളയുടെ ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് കണ്ട ശേഷമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. കരുതല്‍ തടങ്കലിലാകുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്.
ഒമര്‍ അബ്‌ദുള്ളയെ മോചിപ്പിക്കണമെന്ന് എംകെ സ്റ്റാലിന്‍ - കശ്‌മീര്‍ വാര്‍ത്തകള്‍
കശ്‌മീരില്‍ കരുതല്‍ തടങ്കലിലാകുന്നതിന് മുമ്പും ശേഷവുമുള്ള ഒമര്‍ അബ്‌ദുള്ളയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്
മൂന്ന് ചിത്രങ്ങളാണ് ട്വിറ്ററിലുള്ളത്. ആദ്യത്തേത് താടിയില്ലാത്ത ചിത്രം, രണ്ടാമത്തേത് കുറച്ചു താടിയുള്ള ചിത്രം, മൂന്നാമത്തേത് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രം. തടവിലുള്ള മറ്റ് നേതാക്കളെയും പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനുവരി 25നാണ് താടി വളര്‍ത്തിയ രൂപത്തിലുള്ള ഒമര്‍ അബ്‌ദുള്ളയുടെ ഫോട്ടോ പുറത്തുവന്നത്. കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കള്‍ കരുതല്‍ തടങ്കലിലായത്. ഇതില്‍ ചില നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.