റമീസിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും - trivandrum international airport gold smuggling
കൊവിഡ് പരിശോധന ഫലം ലഭിക്കാത്തതിനെ തുടർന്നാണ് കസ്റ്റംസ് നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയത്
റമീസിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
എറണാകുളം: സ്വർണക്കടത്ത് കേസിലെ നാലാം പ്രതി റമീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കടത്തികൊണ്ട് വരുന്ന സ്വര്‍ണം വിതരണം ചെയ്യുന്നത് ഇയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റമീസിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ എൻഐഎ സുപ്രധാന രേഖകളും കണ്ടെത്തിയിരുന്നു.