അഗർത്തല:ത്രിപുരയിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4067 ആയി. പശ്ചിമ ത്രിപുരയിൽ 40, സെപജിജാല 41, ഗോമാതി 22, ഖോവായ് 12, നോർത്ത് ത്രിപുര 18, ധലൈ ഒമ്പത്, സൗത്ത് ത്രിപുര മൂന്ന്, ഉനകോട്ടി രണ്ട് എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ. സംസ്ഥാനത്ത് സജീവ രോഗബാധിതരുടെ എണ്ണം 1,565 ആണ്. വൈറസ് ബാധിച്ച് 17 പേർ മരിച്ചു. രോഗം ഭേദമായതിനെ തുടർന്ന് 93പേര്‍ ആശുപത്രി വിട്ടു.
ത്രിപുരയിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4067 ആയി
![ത്രിപുരയിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു അഗർത്തല തൃപുര കൊവിഡ് 19 Tripura COVID-19 COVID-19 tally reaches 4,067](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8202012-421-8202012-1595922365194.jpg)
ത്രിപുരയിൽ 147 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിങ്കാളാഴ്ച പരിശോധന നടത്തിയ 4027 സാമ്പിളുകളിൽ 147 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് ദിവസം പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണിൽ സഹകരിച്ച ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Last Updated : Jul 28, 2020, 3:12 PM IST