കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Tripura

24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

ത്രിപുരയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്  ത്രിപുര  കൊവിഡ് 19  Tripura reports one COVID death, 65 new cases  Tripura  COVID 19
ത്രിപുരയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 24, 2020, 6:52 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മരണനിരക്ക് 337 ആയി. 30,135 പേര്‍ക്കാണ് ത്രിപുരയില്‍ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 2058 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. പുതുതായി 238 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇതുവരെ 27,717 പേര്‍ രോഗവിമുക്തി നേടി. വെസ്റ്റ് ത്രിപുര ജില്ലയില്‍ മാത്രം 175 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. സംസ്ഥാനത്ത് നിന്നും ഇതുവരെ 4,46,320 സാമ്പിളുകളാണ് പരിശോധനാവിധേയമാക്കിയത്.

ABOUT THE AUTHOR

...view details