ത്രിപുരയിൽ 381 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ത്രിപുര കൊവിഡ് കണക്ക്
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,734 ആയി.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,734 ആയി.
അഗർതല: ത്രിപുരയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,734 ആയി. ഇതിൽ 19,669 പേർ ഇതുവരെ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 5,768 പേരാണ്. 274 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 489 പേർക്ക് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 3, 88,675 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.