കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ 332 പേർക്ക് കൂടി കൊവിഡ്; ആറ് മരണം - കൊവിഡ്19

ആകെ കൊവിഡ് മരണം 280 ആയി

ത്രിപുര കൊവിഡ് കണക്കുകൾ tripura covid updates അഗർത്തല agarthala covid updates കൊവിഡ്19 tripura health department
ത്രിപുരയിൽ 332 പേർക്ക് കൂടി കൊവിഡ്; ആറ് മരണം

By

Published : Oct 1, 2020, 2:57 PM IST

അഗർത്തല: സംസ്ഥാനത്ത് പുതിയതായി 332 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 26,066 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ആറ് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 280 ആയി. നിലവിൽ 5,694 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഇതുവരെ 20,069 പേർ കൊവിഡ് രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 3.91 ലക്ഷം കൊവിഡ് പരിശോധനകളാണ് നടത്തിയത്.

ABOUT THE AUTHOR

...view details