ത്രിപുരയിൽ 237 പേർക്ക് കൂടി കൊവിഡ് - agarthala covid updates
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,545 ആയി
അഗർത്തല: ത്രിപുരയില്‍ പുതിയതായി 237 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,545 ആയി. ആകെ കൊവിഡ് മരണം 298. കൊവിഡ് മരണങ്ങളിൽ 161എണ്ണവും സംസ്ഥാന തലസ്ഥാനമായ അഗർത്തല ഉൾപ്പെട്ട പശ്ചിമ ത്രിപുര ജില്ലയിലാണ്. ത്രിപുരയിൽ നിലവിൽ 4,624 സജീവ കൊവിഡ് കേസുകളുണ്ട്. ഇതുവരെ 22,600 പേർ രോഗമുക്തരായെന്നും ഇരുപത്തിമൂന്ന് രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,04,691 കൊവിഡ് പരിശോധനകളാണ് നടത്തിയത്.