ത്രിപുരയിൽ 159 പേർക്ക് കൂടി കൊവിഡ്; ആറ് മരണം - Tripura reports 159 new COVID-19 cases
നിലവിൽ സംസ്ഥാനത്ത് 4,861 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
![ത്രിപുരയിൽ 159 പേർക്ക് കൂടി കൊവിഡ്; ആറ് മരണം ത്രിപുരയിൽ 159 പേർക്ക് കൂടി കൊവിഡ് ത്രിപുരയിലെ കൊവിഡ് രോഗികളുടെ എണ്ണം 27,033 ആയി 21,853 പേർ രോഗമുക്തി നേടി Tripura reports 159 new COVID-19 cases, six more fatalities Tripura reports 159 new COVID-19 cases 159 new COVID-19 cases in tripura](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9058347-611-9058347-1601897209118.jpg)
ത്രിപുരയിൽ 159 പേർക്ക് കൂടി കൊവിഡ്; ആറ് മരണം
അഗർത്തല: സംസ്ഥാനത്ത് പുതുതായി 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,033 ആയി. പുതുതായി ആറ് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണ സംഖ്യ 296 കടന്നു. നിലവിൽ സംസ്ഥാനത്ത് 4,861 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. കൊവിഡ് രോഗികളിൽ ഇതുവരെ 21,853 പേർ രോഗമുക്തി നേടിയെന്നും 23 പേർ സംസ്ഥാനം വിട്ടുപോയെന്നും അധികൃതർ അറിയിച്ചു. ഇതുവരെ 3,99,918 കൊവിഡ് പരിശോധനയാണ് സംസ്ഥാനത്ത് നടത്തിയത്.