അഗർത്തല: സംസ്ഥാനത്ത് പുതുതായി 143 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 7,222 ആയി. 24 മണിക്കൂറിൽ നാല് കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 59 ആയി.
ത്രിപുരയിൽ 143 പേർക്ക് കൂടി കൊവിഡ്; നാല് മരണം
24 മണിക്കൂറിൽ നാല് കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്
ത്രിപുരയിൽ 143 പേർക്ക് കൂടി കൊവിഡ്; നാല് മരണം
നിലവിൽ 1,859 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും ഇതുവരെ 5,286 പേർ കൊവിഡ് രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയിലിരുന്നവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 2,20,792 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.