ത്രിപുര:രാജ്യത്ത് കൊവിഡ്-19 രോഗം പടര്‍ന്ന് പിടിക്കുന്നതിനിടെ പ്രതീക്ഷയായി ത്രിപുര. രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാളുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇനി കൊവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സാമൂഹിക അകലം പാലിച്ച് മാത്രമെ പുറത്തിറങ്ങാവു. വീടുകളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ത്രിപുര കൊവിഡ് മുക്തം: ബിപ്ലബ് കുമാര്‍ ദേബ്
രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാളുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇനി കൊവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.
കൊവിഡ്-19 മുക്തമായി ത്രിപുര: ബിപ്ലബ് കുമാര്‍ ദേബ്
ത്രിപുരയില്‍ രോഗം പടരാതിരിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. അഗര്‍ത്തലയിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് സെക്രട്ടറി ദേവസിഷ് ബാസു അറിയിച്ചു.
Last Updated : Apr 24, 2020, 8:39 AM IST