കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ 145 പേർക്ക് കൂടി കൊവിഡ് - Tripura fresh COVID cases

അഞ്ച് മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 336 ആയി ഉയർന്നു.

അഗർത്തല  അഗർത്തല കൊവിഡ് കേസുകൾ  ത്രിപുര കൊവിഡ് കേസുകൾ  Tripura fresh COVID cases  Tripura
ത്രിപുരയിൽ 145 പേർക്ക് കൂടി കൊവിഡ്

By

Published : Oct 23, 2020, 6:03 PM IST

അഗർത്തല:ത്രിപുരയിൽ 145 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 30,070 ആയി. അഞ്ച് മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 336 ആയി ഉയർന്നു.

സംസ്ഥാന തലസ്ഥാനമായ അഗർത്തല ഉൾപ്പെടുന്ന പശ്ചിമ ത്രിപുര ജില്ലയിൽ 175 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ത്രിപുരയിൽ നിലവിൽ 2,232 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 27,479 പേർക്ക് ആകെ രോഗം ഭേദമായി. ഇരുപത്തിമൂന്ന് രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 4,43,481 സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details