ത്രിപുരയിൽ കൊവിഡ് കേസുകൾ 1,000 കടന്നു
ത്രിപുരയിൽ 37 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 723 പേർ ചികിത്സയിൽ തുടരുന്നു
ത്രിപുരയിൽ കൊവിഡ് കേസുകൾ 1,000 കടന്നു
അഗര്‍ത്തല: ത്രിപുരയിൽ കൊവിഡ് കേസുകൾ 1,001 ആയി ഉയർന്നു. 37 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പരിശോധിച്ച 210 സാമ്പിളുകളിൽ 37 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളിൽ 34 പേർ സെപാഹിജാല ജില്ലയിൽ നിന്നുള്ളവരും, മൂന്നുപേർ ഗോമതി ജില്ലയിൽ നിന്നുള്ളവരുമാണ്. 278 പേർ രോഗമുക്തി നേടിയപ്പോൾ, 723 പേർ ചികിത്സയിൽ തുടരുന്നു. 9,049 പേർ ഹോം ഐസൊലേഷനിലും, 656 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലുമാണ്.