കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു - TTAADC

ടിടിഎഎഡിസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് ബി.ജെ.പി വക്താവ് ആരോപിച്ചു

BJP worker shot dead  Tripura BJP worker shot dead  Kripa Ranjan Chakma shot dead  ത്രിപുരയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു  ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു  ത്രിപുര  ത്രിപുര കൊലപാതകം  ബി.ജെ.പി പ്രവർത്തകൻ കൊലപാതകം  ടിടിഎഎഡിസി  ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ  tripura murder  TTAADC  tripura
ത്രിപുരയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

By

Published : Jan 31, 2021, 7:11 AM IST

അഗർത്തല:ത്രിപുരയിലെ ദലൈ ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജൻ ചക്‌മ (37) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

പ്രതികൾ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വെടി വയ്‌ക്കുകയായിരുന്നു. ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ(ടിടിഎഎഡിസി) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് ബി.ജെ.പി വക്താവ് ആരോപിച്ചു. മുൻ കൗൺസിലിന്‍റെ കാലാവധി 2020 മെയ് 17ന് അവസാനിച്ചതോടെ 30 അംഗ ടിടിഎഎഡിസിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ത്രിപുര ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. 1985 ൽ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമാണ് ടിടിഎഎഡിസി നിലവിൽ വന്നത്.

ABOUT THE AUTHOR

...view details