ന്യൂഡല്‍ഹി: മുത്ത്വലാഖ് ബിൽ പാർലമെന്റിൽ പാസാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ബിജെപി ബില്‍ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ പ്രശംസിച്ചു. മുത്ത്വലാഖ് നിയമം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകിയതായും സ്ത്രീകൾക്ക് സമൂഹത്തിൽ അർഹിക്കുന്ന അന്തസ് നൽകിയതായും ബിജെപി പറഞ്ഞു. 'ഒരു വർഷം മുമ്പ് 2019 ജൂലൈ 30ന് നരേന്ദ്ര മോദി സർക്കാർ മുത്ത്വലാഖ് നിർത്തലാക്കി. ഇത് സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുകയും അവർക്ക് നമ്മുടെ സമൂഹത്തിൽ അർഹിക്കുന്ന അന്തസ് നൽകുകയും ചെയ്തു. ഇപ്പോൾ മുത്ത്വലാഖ് കേസുകൾ 82 ശതമാനം കുറഞ്ഞു.' കേന്ദ്രമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.
മുത്ത്വലാഖ് നിയമം സ്ത്രീ ശാക്തീകരണത്തിന് കാരണമായെന്ന് പ്രകാശ് ജാവദേക്കർ - woman empowerment
മുത്ത്വലാഖ് ബിൽ പാർലമെന്റിൽ പാസാക്കിയതിന്റെ ഒന്നാം വാർഷികത്തിലാണ് ബിജെപി ബില്‍ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ പ്രശംസിച്ചത്

woman
മുത്ത്വലാഖ് അവസാനിപ്പിക്കാൻ നിയമം കൊണ്ടുവന്നതിന് ഒരു മുസ്ലീം സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്ന വീഡിയോകൾ ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ബുധനാഴ്ച പങ്കുവച്ചിരുന്നു. ഭാര്യമാരെ മുസ്ലീം പുരുഷന്മാര്‍ തല്‍ക്ഷണം വിവാഹമോചനം ചെയ്യുന്നത് നിരോധിക്കുകയായിരുന്നു മുത്ത്വലാഖ് ബില്ലിലൂടെ. നിയമലംഘനം നടത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും.