കേരളം

kerala

ETV Bharat / bharat

ഭഗത് സിങ്ങിൻ്റെ ജന്മവാർഷികം: അനുസ്മരിച്ച് നരേന്ദ്ര മോദിയും അമിത് ഷായും - ഭഗത് സിങ്ങ് ജന്മവാർഷികം

ഭഗത് സിങ്ങിൻ്റെ ധീരത തലമുറകൾക്ക് പ്രചോദനമാണെന്നും മോദി പറഞ്ഞു.

ഭഗത് സിങ്ങിൻ്റെ ധീരത തലമുറകൾക്ക് പ്രചോദനയാണെന്നും മോദി പറഞ്ഞു.
ഭഗത് സിങ്ങിൻ്റെ ധീരത തലമുറകൾക്ക് പ്രചോദനയാണെന്നും മോദി പറഞ്ഞു.

By

Published : Sep 28, 2020, 12:38 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ ധീരപുത്രൻ ഭഗത് സിങ്ങിൻ്റെ 113-മത് ജന്മവാർഷികത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. ഭഗത് സിങ്ങിൻ്റെ ധീരത തലമുറകൾക്ക് പ്രചോദനമാണെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ വിപ്ലവ പോരാട്ടങ്ങൾ നടത്തിയതിന് 23-ാം വയസിലാണ് ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്നത്. ഭഗത് സിങ്ങിന്‍റെ വിപ്ലവ ആശയങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന് പുതിയ വഴിത്താര തുറന്നുവെന്നും ഇന്ത്യൻ ജനതയ്ക്ക് എന്നും അദ്ദേഹം പ്രേരണയായിരിക്കുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. 1931 മാർച്ച് 23 നാണ് ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവരെ ലഹോർ ജയിലിൽ തൂക്കിലേറ്റിയത്.

ABOUT THE AUTHOR

...view details