മഴമൂലം ആംബുലന്‍സ് എത്തിയില്ല; ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചത് ആറ് കിലോമീറ്റര്‍ നടന്ന് - 108 Ambulance
രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ കുടുംബം 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. മഴകാരണം റോഡ് മോശമായതിനാല്‍ ആംബുലന്‍സ് എത്തിയില്ല.
ചെന്നൈ/ഈറോഡ്: 108 ആംബുലന്‍സ് എത്താത്തിതിനാല്‍ ആദിവാസിയായ ഗര്‍ഭിണിയേയും കൊണ്ട് നടന്നത് ആറ് കിലോമീറ്റര്‍. ഇന്ന് രാവിലെയാണ് സംഭവം. ഈറോഡ് ജില്ലയിലെ ബാക്ഹൂരില്‍ മന്ദേശിന്‍റെ ഭാര്യ കുമാരിയാണ് രാവിലെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ പ്രസവവേദന അനുഭവപ്പെട്ടതോടെ കുടുംബം 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. മഴകാരണം റോഡ് മോശമായതിനാല്‍ ആംബുലന്‍സ് എത്തിയില്ല. ഇതോടെ ബന്ധുക്കള്‍ തൊട്ടില്‍ കെട്ടിയുണ്ടാക്കി കുമാരിയെയും എടുത്ത് നടക്കുകയായിരുന്നു. വഴിയില്‍ വച്ച് ഒരു ട്രക്കിലേക്ക് ഇവരെ മാറ്റിയെങ്കിലും യാത്രാ മധ്യേ ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ കുഞ്ഞിനെയും കുമാരിയെയും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണ്.