തെലങ്കാനയിൽ ആദിവാസി പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു - girl gang-raped in Telangana
ബന്ധു ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തതെന്നാണ് പരാതി.
തെലങ്കാനയിൽ ആദിവാസി പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു
ഹൈദരാബാദ്: സംസ്ഥാനത്ത് ജഗ്‌തിയാൽ ജില്ലയിൽ ആദിവാസി പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. ബന്ധു ഉൾപ്പടെ അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്. അഞ്ച് പേരും ചേർന്ന് പെൺകുട്ടിയെ മെറ്റ്പള്ളി നരഗത്തിലെ പ്രാന്തപ്രദേശത്തേക്ക് കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.