കേരളം

kerala

ETV Bharat / bharat

ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ ലഖ്നൗവില്‍ തുടരട്ടെയെന്ന് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അഭിപ്രായം മാനിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദേശം

ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ

By

Published : Aug 2, 2019, 9:14 AM IST

Updated : Aug 2, 2019, 12:16 PM IST

ന്യൂഡല്‍ഹി:ഉന്നാവൊ പെണ്‍കുട്ടിയുടെ ചികിത്സ തത്ക്കാലം ലഖ്നൗ കിങ് ജോര്‍ജ് ആശുപത്രിയില്‍ തന്നെ തുടരട്ടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. വിദഗ്ധ ചികിത്സക്കായി വേണമെങ്കില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. എന്നാല്‍ മറ്റ് മൂന്ന് പെണ്‍കുട്ടികളെയും യുപിയില്‍ തനിച്ചാക്കി ഡല്‍ഹിയിലേക്ക് പോകാന്‍ കഴിയില്ലെന്നും ലഖ്നൗവില്‍ തന്നെ തുടരാമെന്നും അമിക്കസ് ക്യൂറി വി ഗിരിയോട് കുടുംബം പറഞ്ഞു.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് അമിക്കസ് ക്യൂറി പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടത്. വിദഗ്ധ ചികിത്സയാണ് കിങ് ജോര്‍ജ് ആശുപത്രിയില്‍ നല്‍കുന്നതെന്ന് ആശുപത്രിയധികരും ഡോക്ടര്‍മാരും ഇന്നലെ അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് കുട്ടിയെ തത്ക്കാലത്തേക്ക് മാറ്റേണ്ടെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിക്കാണ് പ്രഥമ പരിഗണനയെന്നും പെണ്‍കുട്ടിയെ എപ്പോഴെങ്കിലും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് തോന്നിയാല്‍ അപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇരയെ തിരിച്ചറിയുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ് പാടില്ലെന്ന് മാധ്യമങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കിയ‌തായി യു പി സര്‍ക്കാരും സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Last Updated : Aug 2, 2019, 12:16 PM IST

ABOUT THE AUTHOR

...view details