സ്വർണം കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ - smuggling gold
ഷാർജയിൽ നിന്നും പുറപ്പെട്ട ഇയാൾ ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തിലാണ് പിടിയിലാകുന്നത്

സ്വർണം
ഗാന്ധിനഗർ: കസ്റ്റംസിന്‍റെ കണ്ണുവെട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ യാത്രാക്കാരൻ സൂറത്ത് വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്നും 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അരക്കിലോ സ്വർണമാണ് ഇയാൾ കൊണ്ടുവന്നത്. മുംബൈ സ്വദേശിയായ ഗണേഷ് വലോദ്രയാണ് അറസ്റ്റിലായത്.