ന്യൂഡല്‍ഹി: മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മോട്ടോര്‍ വാഹന പണിമുടക്ക്. ഗതാഗത നിയമലംഘനത്തിന് പിഴ വൻതോതിൽ വർധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 41 ട്രാന്‍സ്‌പോര്‍ട്ട് സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹിയിൽ മോട്ടോർ വാഹന പണിമുടക്ക്; സ്‌കൂളുകൾ അടച്ചിടും - ഡല്‍ഹിയിൽ ഇന്ന് മോട്ടോർ വാഹന പണിമുടക്ക്; സ്‌കൂളുകൾ അടച്ചിടും
പിഴ വൻതോതിൽ വർധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യം
പണിമുടക്ക്
ഓട്ടോ, ടാക്‌സി, ഓണ്‍ലൈന്‍ ടാക്‌സി, വാനുകൾ, ട്രക്കുകൾ, സ്വകാര്യ ബസുകൾ തുടങ്ങിയ മേഖയില്‍ നിന്നുള്ളവരെല്ലാം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. സ്‌കൂൾ ബസ് ഉടമകൾ ഉൾപ്പടെ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും.